മുംബൈ|
Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (18:59 IST)
ആയുര്‍വേദ മേഖലയുടെ വളര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടെ സംഭാവനകള്‍ മഹത്തരമാണെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. രാജ്യത്തെ മറ്റ് ആയുര്‍വേദ മരുന്നു നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്കെല്ലാം ഔഷധി മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നവി മുംബൈയിലെ കേരളാ ഹൗസില്‍, ഔഷധിയുടെ ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സംസ്‌കാരത്തിലും ജീവിതശൈലിയിലും അധിഷ്ഠിതമായ ആയുര്‍വേദത്തിന്റെ ആഗോള സ്വീകാര്യത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃക സൃഷ്ടിച്ചാണ് കേരളത്തിലെ ആയുര്‍വേദ ചികിത്സാരംഗം വികസന മുന്നേറ്റം നടത്തുന്നത്. കേരളത്തെ സമ്പൂര്‍ണ്ണ ആയുര്‍വേദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം അന്തിമഘട്ടത്തിലാണ്. കേരളത്തിലെ ആയുര്‍വേദ മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്കാവശ്യമായ മുഴുവന്‍ ഔഷധസസ്യങ്ങളും കേരളത്തില്‍ത്തന്നെ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്. നൂറു കോടി രൂപയുടെ, ഗ്രാമീണം എന്ന മറ്റൊരുബൃഹത് പദ്ധതി, കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നവി മുംബൈയിലെ ഔഷധി ശാഖയില്‍നിന്നും മലയാളികള്‍ക്ക് ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഔഷധി ചെയര്‍മാന്‍ അഡ്വ. ജോണി നെല്ലൂര്‍ അദ്ധ്യക്ഷനായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.