വിഎസിനെ വിമര്‍ശിച്ച് ബേബി; കേന്ദ്രകമ്മറ്റി അംഗത്തിന്റെ പക്വത വി എസ് കാണിച്ചില്ല

Last Updated: തിങ്കള്‍, 23 ഫെബ്രുവരി 2015 (18:29 IST)
വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ച് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.ഒരു കേന്ദ്രകമ്മറ്റി അംഗത്തിന്റെ പക്വത വിഎസ് കാണിച്ചില്ലെന്ന് ബേബി പറഞ്ഞു.
വിഎസ് അചുതാനന്ദന് എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാമെന്നും ഇക്കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി സെക്രട്ടറിയും ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഎസ് തെറ്റ് തിരുത്തി മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബേബി പറഞ്ഞു.


സിപിഎമ്മിന്റ് സംസ്ഥാന സമ്മേളനത്തില്‍ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ച് വി എസ് സമ്മേളനം ബഹീഷ്കരിച്ച് തിരുവനന്തപുരത്തെത്തിയിരുന്നു.
താന്‍ പാര്‍ട്ടി വിരുദ്ധനെന്ന പ്രമേയത്തിലെ പരാമര്‍ശമൊഴിവാക്കാതെ സമ്മേളനത്തിനില്ലെന്നാണ് വി എസിന്റെ നിലപാട്. വി എസിനെ സംസ്ഥാന സമിതി പാനലില്‍ നിന്ന് പാര്‍ട്ടിയൊഴിവാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് വി എസിനായി ഒഴിച്ചിട്ടുണ്ട്.
വി എസിനെതിരായ പ്രമേയത്തിലെ പരാമര്‍ശം ഒഴിവാക്കില്ലെന്ന് പാര്‍ട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :