1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K surendran against pinarayi vijayan

വാക്‌സിന്‍ ക്ഷാമം: മുഖ്യമന്ത്രി ഭീതി പരത്തുന്നുവെന്ന് കെ സുരേന്ദ്രന്‍

K surendran
വാക്‌സിന്‍ ക്ഷാമം പറഞ്ഞ് മുഖ്യമന്ത്രി അനാവശ്യമായി ഭീതി പരത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആവശ്യത്തിന് വാക്‌സിന്‍ ഉള്ളപ്പോള്‍ പതിമൂന്നു ശതമാനം മാത്രമാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
 
കഴിഞ്ഞ ഡിസംബര്‍ 13 ന് സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. കൂടാതെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ഉല്‍പാദനം ആരംഭിക്കുമെന്നും പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ വാക്‌സിന്‍ ഇല്ലെന്നാണ് പറയുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 
അടുത്ത ലേഖനം
സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം: കോട്ടയത്ത് വാക്ക് തർക്കവും സംഘർഷവും, പാലക്കാട് വൻതിരക്ക്