1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kottiyam murder case

കൊട്ടിയത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ആളെ തിരിച്ചറിഞ്ഞു

Kollam
കൊട്ടിയത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. കൊറ്റങ്കര പേരൂര്‍ അംബേര്‍ കോളനിക്കു സമീപം കല്ലുവിള പുത്തന്‍വീട്ടില്‍ തങ്ങള്‍ കുഞ്ഞാണ് (57) മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ ശരീരത്തിനടുത്ത് കാണപ്പെട്ട കത്തിയ കവറിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്.
 
ഈ പ്രദേശത്ത് ഇന്നലെ നാലുപേരടങ്ങുന്ന സംഘം മദ്യപിക്കുന്നത് കണ്ടവരുണ്ട് അതില്‍ ഒരാള്‍ തങ്ങള്‍ കുഞ്ഞെന്നാണ് കരുതുന്നത്. ബാക്കിയുള്ള മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമാര്‍ട്ടത്തിനയച്ചു.
അടുത്ത ലേഖനം
ഗോവയില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന കാസര്‍കോട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു