ഉത്ര മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സൂരജ് പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നത് കണ്ടു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സുബിന്‍ ജോഷി| Last Modified വെള്ളി, 22 മെയ് 2020 (15:26 IST)
അഞ്ചലില്‍ പാമ്പുകടിയേറ്റ് വിശ്രമത്തിലായിരുന്ന ഉത്ര എന്ന യുവതിക്ക് വീണ്ടും പാമ്പുകടിയേല്‍ക്കുകയും പിന്നീട് മരിക്കുകയും ചെയ്‌ത സംഭവത്തില്‍ ദുരൂഹതയേറുന്നു. ഭര്‍ത്താവ് സൂരജിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യും. സൂരജ്‌ പാമ്പുകളോടുള്ള താല്‍പ്പര്യവും പാമ്പുപിടുത്തക്കാരുമായുള്ള ബന്ധവും പൊലീസിന് വ്യക്‍തമായിട്ടുണ്ടെന്നാണ് സൂചനകള്‍.

ഉത്രയെ പാമ്പ് കടിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അടൂരിലെ ഭര്‍തൃവീട്ടില്‍ ഉത്ര ഒരു പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ പിടിച്ച് ചാക്കിലാക്കിയതായി ഉത്ര അന്ന് ബന്ധുക്കളോട് പറയുകയും ചെയ്‌തു. സൂരജിന് പാമ്പുകളെ ഭയമില്ലെന്ന നിര്‍ണായകമായ കാര്യത്തിലേക്ക് ഈ മൊഴികള്‍ വെളിച്ചം വീശുകയാണ്.

മാത്രമല്ല, സൂരജിന് പാമ്പുപിടുത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അടുത്ത ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ സൂരജിനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :