ഇണചേരാൻ പാമ്പുകൾ കൂട്ടത്തോടെ എത്തി; പാർക്ക് അടച്ച് അധികൃതർ

ഫ്‌ളോറിഡയിലെ ലേക്ക് ഹോളിങ്‌സ്‌വര്‍ത്ത് പാര്‍ക്കിന്റെ ഒരു ഭാഗമാണ് ലേക്ക്‌ലാന്‍ഡ് പാര്‍ക്ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ ഡിപ്പാര്‍ട്‌മെന്റ് അടച്ചത്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 18 ഫെബ്രുവരി 2020 (11:52 IST)
ഇണചേരാനായി പാമ്പുകള്‍ കൂട്ടത്തോടെ എത്തിയതിനു പിന്നാലെ പാര്‍ക്കിന്റെ ഒരു ഭാഗം അടച്ച് അധികൃതര്‍. ഫ്‌ളോറിഡയിലെ ലേക്ക് ഹോളിങ്‌സ്‌വര്‍ത്ത് പാര്‍ക്കിന്റെ ഒരു ഭാഗമാണ് ലേക്ക്‌ലാന്‍ഡ് പാര്‍ക്ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ ഡിപ്പാര്‍ട്‌മെന്റ് അടച്ചത്.

പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന ഫ്‌ളോറിഡ വാട്ടര്‍ സ്‌നേക്കുകളാണ് പാര്‍ക്കിന്റെ പരിസരത്ത് ഇണചേരാനായി കൂട്ടത്തോടെ എത്തിയത്. ഇവ പൊതുവേ നിരുപദ്രവകാരികളാണെന്നും ഇണചേരലിനു പിന്നാലെ അവർ വന്നിടത്തേക്കു തന്നെ തിരിച്ചു പൊയ്ക്കോളുമെന്നും അധികൃതർ വ്യക്തമാക്കി.

പൊതുജനങ്ങളുടെയും പാമ്പുകളുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. വ്യാഴാഴ്ചയാണ് പാര്‍ക്കിന്റെ ഒരു ഭാഗം അടച്ചത്. വിഷമില്ലാത്തവയാണ് ഫ്‌ളോറിഡ വാട്ടര്‍ സ്‌നേക്കുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :