അഖിലിനെ കുത്തിവീഴ്ത്തിയ മുഖ്യപ്രതികൾ അറസ്റ്റിൽ, എസ്എഫ്ഐക്കെതിരെ മിണ്ടിയാൽ ആധ്യാപകരും പടിക്ക് പുറത്ത് !

തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ പിടിയിലായത്.

Last Modified തിങ്കള്‍, 15 ജൂലൈ 2019 (09:39 IST)
യൂണിവേഴ്‌സിറ്റിയിലെ കത്തിക്കുത്തിൽ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ അറസ്റ്റ് ചെയ്ത് പൊലീസ്. തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ പിടിയിലായത്. തന്നെ കുത്തിയത് അഖിലാണെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിവീഴ്ത്തിയ സംഭവത്തില മുഖ്യ പ്രതികളാണിവർ. സംഭവത്തിൽ 4 പേരെ പൊലീസ് കഴിഞ്ഞ ദിവസം തന്നെ പിടികൂടിയിരുന്നു.

അതേസമയം, യൂണിവേഴ്‌സിറ്റിയിലെ എസ് എഫ് യൂണിറ്റിനെതിരെ കടുത്ത ആരോപണമാണ് ഉയർന്നു വരുന്നത്. എസ് എഫ് ഐക്കെതിരെ നടപടിയെടുത്താൽ അധ്യാപകർക്കും പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കോളെജിൽ ഒരു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ പേരിൽ യൂണിറ്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അധ്യാപകനെ ദിവസങ്ങൾക്കുള്ളിലാണ് സ്ഥലം മാറ്റിയത്.

എസ് എഫ് ഐ യൂണിറ്റിലുള്ളവരുടെ പെരുമാറ്റങൾക്കെതിരെ പെൺകുട്ടി പരാതി നൽകിയിരുന്നു. ഇതിനെ പിന്തുണച്ച അധ്യപകനെതിരേയും അധിക്രിതർ നടപടികൾ സ്വീകരിച്ചതോടെ എസ് എഫ് ഐ യുടെ അധിപത്യം എത്രത്തോളമുണ്ടന്ന് വ്യക്തമാകുന്നുവെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :