സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്സിക്കു വിടണം: സുധീരന്‍

പിഎസ്സി , സര്‍വകലാശാലകളിലെ നിയമനം , കെപിസിസി , നിയമനം
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (20:19 IST)
സര്‍വകലാശാലകളില്‍ അനധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ നിയമനം നടത്താനുള്ള ചുമതല പബ്ളിക് സര്‍വീസ് കമ്മീഷനെ ഏല്‍പ്പിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് എത്രയും വേഗം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

നാലായിരത്തിലധികം അനധ്യാപക തസ്തികകള്‍ സര്‍വകലാശാലകളില്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യം സര്‍വകലാശാലകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. തസ്തികകളില്‍ നിയമനം നടത്താത്ത സാഹചര്യം സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെയും കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു.

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ട് നാലു വര്‍ഷമാകുന്നു. നിയമനിര്‍മാണം ഇനിയും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഇതിനാല്‍ അനധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. യുഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷം സര്‍വകലാശാലകളില്‍ അനധ്യാപക നിയമനങ്ങള്‍ നടത്തിയിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :