പാലായില്‍ നിഷ തന്നെയെന്ന് ജോസ് കെ മാണി; ‘രണ്ടില’ തരില്ലെന്ന് ജോസഫ് - തര്‍ക്കം മുറുകുന്നു

  udf meeting , kerala congress , election , കോണ്‍ഗ്രസ് , പാലാ , നിഷ , ജോസഫ് , കെ എം മാണി
പാലാ| Last Modified ശനി, 31 ഓഗസ്റ്റ് 2019 (13:02 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി സ്ഥനാര്‍ഥിയാകാനുള്ള സാധ്യതയേറുന്നു. സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നിഷ സ്ഥാനാർഥിയാകണമെന്ന അഭിപ്രായം ഉയര്‍ന്നു. തോമസ് ചാഴികാടൻ എംപിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാകും സ്ഥാനാർഥി നിർണയം നടത്തുക.

അതേസമയം, പിജെ ജോസഫ് വിഭാഗം നിലപാട് ശക്തമാക്കി. ചിഹ്നം താൻ അനുവദിക്കുമെന്നാണു ജോസഫിന്റെ നിലപാട്. ജയസാധ്യതയുള്ളയാൾക്കു മാത്രമേ ചിഹ്നം നൽകൂ. സ്ഥാനാർഥി നിർണയം വ്യക്തിപരമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാലായിൽ കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. കെഎം മാണി പോലും 4,200 വോട്ടുകൾക്കാണു ജയിച്ചത്. അതിനാൽ കോൺഗ്രസും എല്ലാ ഘടകകക്ഷികളും ചേർന്നു സ്ഥാനാർഥി നിർണയത്തിൽ തീരുമാനമെടുക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ ഒടുവിൽ മാത്രമേ തീരുമാനിക്കാറുള്ളൂ എന്നും ജോസഫ് വ്യക്തമാക്കി.

സ്ഥാനാർഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും 'പുറത്തു നിന്നുള്ള' ആരും അതിലിടപെടേണ്ടെന്നുമാണ് ജോസ് കെ മാണി ജോസഫിന് നല്‍കിയ മറുപടി. ഇക്കാര്യം യുഡിഎഫ് ഉപസമിതിയില്‍ അറിയിക്കുമെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :