അരുവിക്കര|
jibin|
Last Modified ശനി, 13 ജൂണ്‍ 2015 (16:08 IST)
അരുവിക്കരയില്‍ മത്സരിക്കാന്‍ 16 സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തീരുമ്പോള്‍ പിന്‍മാറിയത് ഒരാള്‍ മാത്രം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാറിനു രണ്ട് അപരന്‍മാരും യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥിന് ഒരു അപരനും മത്സര രംഗത്തുണ്ട്.
സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ അങ്കത്തട്ടില്‍ ഉണ്ടായിരുന്നത് 17 പേര്‍. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം തീരുന്നതിനു മിനിറ്റുകള്‍ മുമ്പ് ഒരാള്‍ പിന്‍മാറി. സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന അന്‍സാരിയാണ് പത്രിക പിന്‍വലിച്ചത്.
ഇടത് സ്ഥാനാര്‍ഥി എം വിജയകുമാറിന് രണ്ട് അപരന്‍മാര്‍. ബി വിജയകുമാറും എസ്
വിജയകുമാരന്‍ നായരും. യുഡിഎഫിന്റെ കെ എസ് ശബരീനാഥനു പാരയായി എം എസ് ശബരീനാഥ്. ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് അപര ശല്യമില്ല.
അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയും പിഡിപി സ്ഥാനാര്‍ഥിയും മത്സര രംഗത്തുണ്ട്. എട്ടു സ്വതന്ത്രന്മാരും. 15 സ്ഥാനാര്‍ഥികളും ഒരു നോട്ടയുമെന്നാണു വോട്ടിംഗ് യന്ത്രത്തിലെ കണക്ക്. 16 സ്ഥാനാര്‍ഥികളുള്ള ഉള്ള സാഹചര്യത്തില്‍ ഒരോ ബൂത്തിലും രണ്ടു വോട്ടിംഗ് യന്ത്രങ്ങള്‍ ഉണ്ടാകും.