പുനലൂര്‍: യൂനൂസ് കുഞ്ഞ് യു ഡി എഫ് സ്ഥാനാര്‍ഥി

പുനലൂര്‍: യൂനൂസ് കുഞ്ഞ് യു ഡി എഫ് സ്ഥാനാര്‍ഥി

പുനലൂര്| Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (18:30 IST)
പുനലൂര്‍ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ എം എല്‍ എ യും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റുമായ എ യൂനൂസ് കുഞ്ഞ് മത്സരിക്കും. കൊല്ലം ജില്ലയില്‍
മുസ്ലീം ലീഗ് മത്സരിച്ചിരുന്ന ഇരവിപുരത്തിനു പകരമാണ് പുനലൂര്‍ നല്‍കിയിരിക്കുന്നത്. ഇരവിപുരം ഇത്തവണ ആര്‍ എസ് പിക്കാണു നല്‍കിയത്.

ഇതോടെ മുസ്ലീം ലീഗ് മത്സരിക്കുന്ന 24 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളായി. എന്നാല്‍ പുനലൂര്‍ മണ്ഡലം മുസ്ലീം ലീഗിനു നല്‍കിയതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു. ഇത് കെ പി സി സി അന്വേഷിക്കുമെന്ന് അറിയിച്ചു.

പുനലൂരില്‍ സി പി ഐ യുടെ നിലവിലെ എം എല്‍ എ ആയ കെ രാജുവാണ് യൂനൂസിന്‍റെ മുഖ്യ എതിരാളി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :