തദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ ജനങ്ങളോടുമുള്ള വെല്ലുവിളി: പിണറായി വിജയന്‍

Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (18:23 IST)
തദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കുത്സിത നീക്കങ്ങൾ ജനാധിപത്യത്തോടും ഭരണഘടനയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന്
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

നവംബർ ഒന്നിന് പുതിയ ഭരണ സമിതികൾ നിലവിൽ വരുന്ന വിധം നിയമാനുസൃതവും കോടതി വിധി അനുസരിച്ചുള്ളതുമായ തയാറെടുപ്പുകൾക്ക്‌ തെരഞ്ഞെടുപ്പു കമീഷനെ സഹായിക്കേണ്ട സർക്കാരാണ് അട്ടിമറി നീക്കം നടത്തുന്നത് പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നവംബർ ഒന്നിന് പുതിയ ഭരണ സമിതികൾ നിലവിൽ വരുന്ന വിധം നിയമാനുസൃതവും കോടതി വിധി അനുസരിച്ചുള്ളതുമായ തയാറെടുപ്പുകൾക്ക്‌ തെരഞ്ഞെടുപ്പു കമീഷനെ സഹായിക്കേണ്ട സർക്കാരാണ് അട്ടിമറി നീക്കം നടത്തുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കമ്മീഷനുമായി നടത്തിയ ചര്ച്ച സംബന്ധിച്ച വാർത്തകൾ യു ഡി എഫ് ജനവിധിയെ യു ഭയപ്പെടുന്നു എന്നാണു സൂചിപ്പിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :