ഫേസ് ബുക്കില്‍ മുഖ്യമന്ത്രിയെ ആക്രമിച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍

തിരുവനന്തപുരം| jibin| Last Updated: ശനി, 30 ഓഗസ്റ്റ് 2014 (16:37 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ ഫേസ് ബുക്കില്‍. ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പ്രതികരണങ്ങളെ തള്ളിയായിരുന്നു രാമചന്ദ്രന്‍ മാസ്റ്റര്‍ രംഗത്തെത്തിയത്.

ആരോപണം വിദ്വേഷം കാരണമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും അച്ചടക്ക നടപടിയുടെ പേരിലല്ല വിമര്‍ശനങ്ങളെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതൃത്വം തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് വിദ്വേഷം കാരണമാണ്. കോണ്‍ഗ്രസിലെ ചില ഉന്നത സ്ഥാനങ്ങളിലുള്ളവരെ കുറിച്ച് താന്‍ പത്ര സമ്മേളനത്തില്‍ പരാമര്‍ശം നടത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ടൈറ്റാനിയം അഴിമതിക്കേസിലെ പുതിയ കോടതി വിധിയില്‍ ഇതുവരെ തന്റെ ഭാഗം കോടതിയില്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :