അനുബന്ധ വാര്‍ത്തകള്‍
- സ്കൂളുകൾ തുറക്കുന്നത് വൈകും, സെപ്തംബറിൽ തുറക്കാനായില്ലെങ്കിൽ സിലബസ് ചുരുക്കും
- ഓക്സ്ഫഡ് സര്‍വകലാശാലയുടെ വിജയം; ഇന്ത്യക്കും പ്രതീക്ഷ
- ഫൈസൽ ഫരിദ് മലയാള സിനിമകൾക്ക് പണം മുടക്കിയെന്ന് സൂചന, അന്വേഷണം സിനിമ മേഖലയിലേയ്ക്കും
- ഓക്സ്ഫഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ തയ്യാറാകുന്ന കൊവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയം
- ദുബായിൽ ഫൈസലിനെ സഹായിച്ചത് റബിൻസ്, ഫൈസലിന്റെ പേരിൽ പലതവണ പാഴ്സലുകൾ അയച്ചു
തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാടും കരമനയിലും പരീക്ഷ എഴുതിയ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പരീക്ഷ കേന്ദ്രത്തിലുണ്ടായിരുന്ന മറ്റുവിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കയിലായിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലാകാന്‍ സാധ്യതയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിലാക്കും.
ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ തലസ്ഥാനത്ത് പരീക്ഷനടത്തിയത് നേരത്തേ തന്നെ വലിയ വിവാദമായിരുന്നു. അതേസമയം തിരുവനന്തപുരത്തെ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നിട്ടുണ്ട്. ഇതില്‍ 93 ശതമാനവും സമ്പര്‍ക്കം വഴിയെന്നത് ആശങ്ക ഉയര്‍ത്തുന്നു.