ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ തയ്യാറാകുന്ന കൊവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയം

ശ്രീനു എസ്| Last Updated: ചൊവ്വ, 21 ജൂലൈ 2020 (08:04 IST)
ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ തയ്യാറാകുന്ന കൊവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയം. മൂന്നാംഘട്ടപരീക്ഷണത്തിലെ ആദ്യ ഘട്ടമാണ് പൂര്‍ത്തിയായത്. 1077പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ഇവരിലെല്ലാം കൊവിഡിനെതിരായ പ്രതിരോധ ശേഷി കൂടിയതായാണ് റിപ്പോര്‍ട്ട്. AZD1222എന്നാണ് വാക്‌സിന് പേരുനല്‍കിയിരിക്കുന്നത്.

വാക്‌സിന്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരില്‍ ഇരട്ട പ്രതിരോധ ശേഷി സൃഷ്ടിച്ചതായാണ് കണ്ടെത്തല്‍. ഇത് ഇന്ത്യക്കും ആശ്വാസമാണ്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പരീക്ഷണം നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :