രണ്ട് ചക്രവാതച്ചുഴി, കാലവർഷം വീണ്ടും കനക്കുന്നു: മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത

അഭിറാം മനോഹർ| Last Modified ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (11:39 IST)
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. വെള്ളിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന വിവരം. ബംഗാള്‍ ഉള്‍ക്കടലിലെ രണ്ട് ചക്രവാതച്ചുഴികളാണ് മഴ വീണ്ടും ശക്തമാകാന്‍ കാരണം.

ഇതിനെ തുടര്‍ന്ന് കേരളത്തില്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. സെപ്റ്റംബര്‍ 4-6 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സെപ്റ്റംബര്‍ 2 മുതല്‍ 6 വരെയുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്കും സാധ്യതയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇന്ന് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഇവിടെ പ്രവചിക്കപ്പെട്ടിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :