നാലു സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആക്രമിച്ചു; ചികിത്സ തേടാതിരുന്ന ദീപു തിങ്കളാഴ്ച രക്തം ഛര്‍ദ്ദിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (15:37 IST)
കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വി20 പ്രവര്‍ത്തകന്‍ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ ദീപവാണ് മരിച്ചത്. 37 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ലൈറ്റണയ്ക്കല്‍ സമരം നടക്കുന്നതിനിടെ നാലുസിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തിയാണ് ദീപുവിനെ ആക്രമിച്ചത്. അന്ന് ചികിത്സ തേടാതിരുന്ന ദീപു തിങ്കളാഴ്ച രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് സംസാരിക്കാമെന്നാണ് സിപിഎമ്മും വി ശ്രീനിജന്‍ എംഎല്‍എയും പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :