1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 25,920 fresh COVID cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് കാല്‍ലക്ഷത്തോളം പേര്‍ക്ക്; മരണം 492

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് കാല്‍ലക്ഷത്തോളം പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറിനിടെ പുതിയതായി 25,920 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 66,254 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ രോഗം മൂലം 492 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ 2,92,092 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി 2.07 ശതമാനമാണ്. ഇതുവരെ 1,74,64,99,461 പേരാണ് കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഹൈസ്‌കൂൾ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ