വിമാന യാത്രികര്‍ പേടിക്കേണ്ട; ഇത്രയും സുരക്ഷാ സംവിധാനങ്ങള്‍ തിരുവനന്തപുരത്തുണ്ട്

ഇതാ ഇത്രയും മികച്ച സുരക്ഷാസംവിധാനം തിരുവനന്തപുരത്തുണ്ട്

തിരുവനന്തപുരം| priyanka| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (10:07 IST)
ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം ലാന്റിംഗിനിടെ പൊട്ടിത്തെറിച്ചതോടെ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനത്തെ കുറിച്ച് യാത്രികര്‍ക്ക് ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ടാകും. കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അപകടമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് പൂര്‍ണ സജ്ജമാണ്. ദേശീയ തലത്തില്‍ തന്നെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് തിരുവനന്തപുരത്തുള്ളത്.

വിമാനത്താവളത്തിലെ ഫയര്‍ സേഫ്്റ്റി വിഭാഗം തുടര്‍ച്ചയായി ദേശീയ തലത്തില്‍ മികവിനുള്ള പുരസ്‌കാരവും രാജ്യാന്തരപുരസ്‌കാരങ്ങളും നേടാറുണ്ട്. വിമാനത്തില്‍ എന്‍ജിന്‍ തകരാറോ ലാന്‍ഡിധില്‍ പ്രശ്‌നസാധ്യതകളോ ഉമ്‌ടെങ്കില്‍ പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെയാണ് വിവരമറിയിക്കുക. അപകടസാധ്യതയുണ്ടെങ്കില്‍ പൂര്‍ണ എമര്‍ജന്‍സി പ്രഖ്യാപിക്കും. അപകട സാധ്യതയുള്ള വിമാനത്തിനു ലാന്‍ഡ് ചെയ്യാന്‍ മുന്‍ഗണന നല്‍കി മറ്റു വിമാനങ്ങള്‍ തിരിച്ചുവിടും.

ലാന്‍ഡ് ചെയ്യുമ്പോല്‍ പൈലറ്റ് മുന്‍കൂട്ടി അറിയാതെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇത്തരത്തില്‍ മുന്‍കരുതലെടുക്കാനാവില്ല. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് എമര്‍ജന്‍സി പ്രൊസീജ്യര്‍ പ്രഖ്യാപിച്ച് തീയണയ്ക്കാനുള്ള ക്രാഷ് ഫയര്‍ ടെന്‍ഡര്‍ രണ്‍വേയിലെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. ഈ വിഭാഗത്തില്‍ പെട്ട നാല് വാഹനങ്ങള്‍ തിരുവനന്തപുരത്തുണ്ട്. ടയറിനാണ് തീ പിടിക്കുന്നതെങ്കില്‍ വെള്ളം ചീറ്റി തീയണയ്ക്കില്ല. പൊട്ടിത്തെറിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഡ്രൈ കെമിക്കല്‍ പൗഡര്‍ വിതറി രക്ഷാ പ്രവര്‍ത്തനം നടത്തും.

വിമാനത്തിന്റെ ചിറകുകള്‍ക്കിടയിലെ ഇന്ധന ടാങ്കുകള്‍ക്ക് തീ പിടിക്കാതിരിക്കാനാകും സുരക്ഷാ വിഭാഗം ആദ്യം ശ്രമിക്കുക. തീയില്ലാത്ത ഭാഗത്തെ എമര്‍ജന്‍സി വാതിലുകള്‍ വഴി യാത്രക്കാരെ പുറത്തിറക്കും. അതിവേഗം യാത്രക്കാരെ എത്തിക്കാന്‍ എസ്‌കേപ്പ് ചൂട്ട് തുടങ്ങിയ വിദ്യകള്‍ പ്രയോജനപ്പെടുത്തും. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകും വരെ റണ്‍വേയുടെ സമീപത്ത് കമാന്‍ഡ് പോസ്റ്റ് സ്ഥാപിച്ചാണ് ഏകോപനം.

എന്‍ജിന്‍ ഭാഗത്തു തീയുണ്ടായാല്‍ വിമാനത്തിനകത്ത് കനത്ത ചൂട് അനുഭവപ്പെടും. ഈ സാഹചര്യത്തില്‍ വിഷവാതകങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ സുരക്ഷാ സംവിധാനങ്ങളുടെ ഓഡിറ്റിങ് നാലു ദിവസം മുമ്പാണ് പൂര്‍ത്തിയായത്. ഏറ്റവും മികച്ച സൗകര്യങ്ങളെന്നാണ് ഡിജിസിഎ വിഗദ്ദര്‍ ഓഡിറ്റിങിന് ശേഷം അഭിപ്രായപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :