പത്താം ക്ലാസ് പരീക്ഷയെഴുതാൻ ഒരേ സ്‌കൂളിലെ 14 ജോഡി ഇരട്ടക്കുട്ടികൾ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (19:10 IST)
മലപ്പുറം: ഇത്തവണത്തെ പത്താം ക്ലാസ് എഴുതാൻ ഒരേ സ്‌കൂളിൽ നിന്നുള്ള 14 ജോഡി ഇരട്ടകളാണ് തയ്യാറെടുക്കുന്നത്. മലപ്പുറത്തെ കരിങ്ങൽപറമ്പ് എം.എസ്.എം.എച്.എസ്എസിൽ നിന്നാണ് ഇത്രയധികം ഇരട്ടകൾ പരീക്ഷ എഴുതുന്നത്.

ഈ ഇരട്ടകൾ എല്ലാം തന്നെ കണ്ടാൽ ഒരേ പോലെ തോന്നുമെങ്കിലും അവർ രണ്ടാണ് താനും. എന്നാൽ ജീവിതത്തിലും പഠനത്തിലും അവരൊന്നാണ് താനും. ഇവരെല്ലാവരും തന്നെ മികച്ച വിജയം കൈവരിക്കാൻ സ്‌കൂൾ അധ്യാപകർ എല്ലാവരും തന്നെ കഠിനശ്രമത്തിലാണ്. പ്രത്യേക ക്ളാസുകൾ തന്നെ ഇവർക്കായുണ്ട്.

കരിങ്ങൽപറമ്പ് എം.എസ് .എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് ഇത്തവണ
ഇത്രയധികം ഇരട്ടകൾ പരീക്ഷ എഴുതുന്നത് അപൂർവമാണ്. പതിനാലു ജോഡി ഇരട്ടകളാണെങ്കിലും അതിൽ 12 പേര് പെൺകുട്ടികളും 18 പേര് ആണ്കുട്ടികളുമാണ്. മറ്റൊരു വിശേഷം ഇതിൽ ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്നു കുട്ടികൾ രണ്ടെണ്ണം വീതമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :