1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ-ഇഡ്ഡലി മാവിന്റെ വില കൂടും

Trivandrum
സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ-ഇഡ്ഡലി മാവിന്റെ വില കൂടും. ഒരു കിലോ മാവിന് 45 രൂപയായി വില വര്‍ധിപ്പിക്കാന്‍ നിര്‍മ്മാണ സംഘടന തീരുമാനിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയത് ആണ് മാവിന് വില വര്‍ദ്ധിപ്പിക്കാനുള്ള കാരണമായി പറയുന്നത്. അഞ്ച് രൂപയാണ് മാവിന് വര്‍ദ്ധിക്കുന്നത്.
 
അരിക്കും ഉഴുന്നിനും വില കൂടിയതിന് പിന്നാലെയാണ് തീരുമാനം. ആറുമാസത്തിനിടെ അരിക്ക് പത്തു രൂപ കൂടി. 90 ല്‍ നിന്ന് ഉഴുന്ന് 150രൂപയിലെത്തി. കൂടാതെ വൈദ്യുതി ചാര്‍ജും കൂടി.
അടുത്ത ലേഖനം
ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍; കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേര്‍ കുട്ടികള്‍