1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ജയില്‍ അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ തീരുമാനം

Trivandrum
ജയില്‍ അന്തേവാസികളെ തൊഴില്‍ നിപുണരാക്കി കറക് ഷന്‍ പ്രോസസില്‍ വരുമാനം ഉണ്ടാക്കാന്‍  കേരള ഖാദി  ഗ്രാമ വ്യവസായ ബോര്‍ഡും സംസ്ഥാന ജയില്‍ വകുപ്പും ധാരണാപത്രം. ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയും ഖാദിബോര്‍ഡ് സെക്രട്ടറി ഡോ. കെ എ രതീഷും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാ പത്രം കൈമാറി. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ സന്നിഹിതനായി.
 
നൂല്‍ നൂല്‍പ്പ്, നെയ്ത്ത്, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് ഉല്‍പാദനം, തേനീച്ച വളര്‍ത്തല്‍, മറ്റ് ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയില്‍ ഖാദി ബോര്‍ഡ് വഴി പരിശീലനം നല്‍കുക,  ഉത്പന്നങ്ങള്‍ ഖാദി ബോര്‍ഡ് വഴി വില്‍ക്കുക എന്നിവ ലക്ഷ്യമിട്ടാണ്  ധാരണാപത്രം.
അടുത്ത ലേഖനം
കേരളതീരത്ത് നാളെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത