അനുബന്ധ വാര്‍ത്തകള്‍
- കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
- തുലാവര്‍ഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ മേല്‍ശാന്തി തിരഞ്ഞെടുപ്പ്
- സംസ്ഥാനത്ത് വ്യപകമഴയ്ക്ക് സാധ്യത; ഇന്ന് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു, ഇറച്ചി വാങ്ങാന്‍ ബെംഗളൂരുവില്‍ നിന്ന് ആള് വരുമെന്ന് പറഞ്ഞു; ഷാഫിയുടെ വെളിപ്പെടുത്തലുകള്‍
- സംസ്ഥാനത്ത് ന്യൂനമർദ്ദസാധ്യത, അടുത്ത അഞ്ച് ദിവസം വ്യാപക മഴ
തിരുവനന്തപുരം എസ്എടി ഹോസ്പിറ്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലേയ്ക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യം
തിരുവനന്തപുരം: എസ് എ ടി ഹോസ്പിറ്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലേയ്ക്ക് ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നതിന് വാക്ക് -ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു. മിനിമം യോഗ്യത : (1) കേരളാ സര്‍ക്കാര്‍ അംഗീകരിച്ച ഫാര്‍മസി ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. (2) കേരളാ ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. പ്രായം 2022 ഒക്ടോബര്‍ 31 ന് 35 വയസ് കഴിയാന്‍ പാടില്ല.
ഒഴിവുകളുടെ എണ്ണം : കണക്കാക്കപ്പെട്ടിട്ടില്ല.
താത്പര്യമുള്ളവര്‍ 25/10/2022 രാവിലെ 10.30 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ്. ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം: എസ് എ ടി ആശുപത്രി ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ ഓഫീസ്.