തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം നിലയ്ക്കും

ശ്രീനു എസ്| Last Modified വ്യാഴം, 8 ജൂലൈ 2021 (18:35 IST)
ശനിയാഴ്ച തിരുവനന്തപുരം നഗരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കും. നഗരത്തിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ജലവിതരണം നിര്‍ത്തി വക്കുന്നത്. ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 12 മണി വരെ വരെ കുടിവെള്ളവിതരണം ഉണ്ടാകില്ലെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച രാവിലെയോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :