1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കടബാധ്യതയില്‍ ചിറയിന്‍കീഴില്‍ നാലംഗകുടുംബം ആത്മഹത്യ ചെയ്തു; പട്ടിക്കുട്ടിയെ കൂടി കൊണ്ടുപോകുന്നുവെന്ന് ആത്മഹത്യാ കുറിപ്പ്

Trivandrum
കടബാധ്യതയെ തുടര്‍ന്ന് ചിറയിന്‍കീഴില്‍ നാലംഗകുടുംബം ആത്മഹത്യ ചെയ്തു. വട്ടവിള വിളയില്‍വീട്ടില്‍ സുബി(51),ഭാര്യ ദീപകുമാരി(41), മക്കളായ അഖില്‍(17),ഹരിപ്രിയ(13) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യ ആയിട്ടും വീട്ടില്‍ വെളിച്ചം ഒന്നും കാണാത്തതിനെതുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. അവശനിലയില്‍ കിടന്നിരുന്ന വളര്‍ത്തുനായയുടെ സമീപം ആത്മഹത്യകുറിപ്പും കണ്ടെത്തുകയായിരുന്നു.'പട്ടിയെകൂടി ഞങ്ങള്‍ കെണ്ടുപോകുന്നു' എന്നായിരുന്നു കുറിപ്പില്‍.   നാലുപേരെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
   
ഗള്‍ഫിലായിരുന്ന സുബി ഒന്നര വര്‍ഷം മുമ്പ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുകയും അടുത്തിടെ പച്ചക്കറികട നടത്തി വരികയുമായിരുന്നു. കൂന്തള്ളൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അഖില്‍. ഹരിപ്രിയ ചിറയിന്‍കീഴ് ഗവ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഇന്ത്യ ലോകത്തിലെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകും: സുക്കർബർഗുമായുള്ള കൂടിക്കാഴ്‌ച്ചയിൽ അംബാനി