1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold Price Hike

ഇന്ന് വർധിച്ചത് 320 രൂപ, തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മുകളിലേയ്ക്ക്, പവന് വില 37,440

വാർത്തകൾ
കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും വർധനവ് രേഖപ്പെടുത്തി സ്വർണവില. ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 ആയി ഉയർന്നു. ഗ്രമിന് 40 രൂപ വർധിച്ച് 4,680 രൂപയിലെത്തി. ഡിസംബർ എട്ടിന് സ്വർണവില 37,280 എന്ന നിരക്കിൽ എത്തിയെങ്കിലും പിന്നീട് തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. 
 
എന്നാൽ കഴിഞ്ഞ മുന്ന് ദിവസമായി സ്വർണവിലയിൽ വർധനവ് രേഖെപ്പെടുത്തുകയാണ് ഇന്നലെ 160 രൂപയാണ് പവന് വർധിച്ചത്. ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിയ്ക്കുന്നത്. കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചത് ഉൾപ്പടെയുള്ള ഘടകങ്ങളാണ് സ്വർണവിലയുടെ ചലനങ്ങളെ സ്വാധീനിയ്ക്കുന്നത്.  
അടുത്ത ലേഖനം
ചോദ്യം ചെയ്യലിന് വീണ്ടും ഇഡി ഓഫീസിൽ ഹാജരായി സി എം രവീന്ദ്രൻ, ഇന്നലെ ചോദ്യം ചെയ്തത് 13 മണിക്കൂർ