1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് സമാശ്വാസമായി 1600 രൂപ അനുവദിച്ചു

Trivandrum
കോവിഡ് 19 വ്യാപനപശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് സമാശ്വാസമായി 1600 രൂപ അനുവദിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഇതില്‍ 600 രൂപ കേന്ദ്ര വിഹിതവും 1000 രൂപ സംസ്ഥാന വിഹിതവുമാണ്. 
 
നിലവിലിരിക്കുന്ന സാഹചര്യത്തില്‍ പാചക തൊഴിലാളികള്‍ അനുഭവിക്കുന്ന വിഷമതകള്‍ മനസ്സിലാക്കിയിട്ടാണ് സംസ്ഥാന വിഹിതമായ 400 രൂപയ്ക്ക് പുറമേ 600 രൂപ അധികമായി കോവിഡ് കാലത്തേക്ക് മാത്രമായി അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
അടുത്ത ലേഖനം
വിരലടയാള വിദഗ്ധര്‍ക്കായുള്ള ദേശീയപരീക്ഷയില്‍ ആദ്യമൂന്നു റാങ്കും കേരളാ പോലീസിന്