1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കാട്ടാക്കടയില്‍ കൈ ഞരമ്പറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ കൊവിഡ് ബാധിച്ച് മരിച്ചു

Covid
കാട്ടാക്കടയില്‍ കൈ ഞരമ്പറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മണപ്പുറം സ്വദേശി സോമന്‍നായര്‍(67) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇയാളെ കൈ ഞരമ്പറുത്ത നിലയില്‍ റോഡരില്‍ കാണപ്പെട്ടത്. ഉടന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ കണ്ടക്ടറായി നോക്കിയിരുന്ന ഇയാള്‍ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. 
 
മെഡിക്കല്‍ കോളേജില്‍ കൊവിഡ് പരിശോധനയില്‍ ഇയാളുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ബാലരാമപുരത്ത് ലോഡ്ജിലായിരുന്നു താമസം. പിന്നീടി സ്വന്തം സ്ഥലമായ മണപ്പുറത്തെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അടുത്ത ലേഖനം
കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പത്തുപേര്‍ക്ക് കൊവിഡ്