അനുബന്ധ വാര്‍ത്തകള്‍
- വയറുവേദനയും വയറിളക്കവും വേഗം മാറ്റാന്‍
- സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കോട്ടയം ജില്ലയില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സൗജന്യ റേഷന്‍ ഈമാസം 31 വരെ ലഭിക്കും
- കിടപ്പുമുറി ഈ രീതിയിലാണോ ? എങ്കിൽ സൂക്ഷിയ്ക്കണം !
- സ്ഥിരമായി പത്ത് മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ പ്രശ്നം ഗുരുതരമാണ് !
ശനിയാഴ്ച തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും
ശനിയാഴ്ച തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും. ഉന്നതതല ജല സംഭരണിയുടെ രണ്ടാം ഘട്ട ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. എംജി റോഡ്, സെക്രട്ടറിയേറ്റ്, സ്റ്റാച്ച്യൂ, എംഎല്‍എം. ക്വാര്‍ട്ടേഴ്സ്, ജനറല്‍ ഹോസ്പിറ്റല്‍, വഞ്ചിയൂര്‍, പാളയം, വികാസ് ഭവന്, പോലീസ് ക്വാര്‍ട്ടേഴ്സ്, പ്ലാമൂട്, തേക്കുംമൂട്, മുളവന, ഗൗരീശ പട്ടം, വരമ്പശ്ശേരി, കണ്ണമ്മൂല, കുമാരപുരം, ചെട്ടിക്കുന്ന്, പേട്ട, ആനയറ, ചാക്ക, കരിയ്ക്കകം, വെട്ടുകാട്, ശംഖുമുഖം, തുമ്പ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും പകല്‍ സമയത്ത് ജലവിതരണം പൂര്‍ണമായും മുടങ്ങുന്നതാണ്.
പൊതുജനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി പിഎച്ച് ഡിവിഷന് നോര്‍ത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.