1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Kidnapping Case News

തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി

Trivandrum
തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി. ഇന്നലെ രാത്രി 12.15 ഓടെയാണ് സംഭവം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവള ടെര്‍മിനലിന് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഒരാള്‍ ഓട്ടോയില്‍ കയറി തമ്പാനൂരിലേക്ക് പോകണം എന്ന് ഡ്രൈവറോട് ആശ്യപ്പെട്ടു.
 
തുടര്‍ന്ന് യാത്രയ്ക്കിടെ തകരപ്പറമ്പ് ഭാഗത്തു വച്ച് രണ്ട് കാറുകളിലായി എത്തിയ 8 അംഗ സംഘം ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തുകയും യാത്രക്കാരനെ ബലമായി പിടിച്ച് കാറില്‍ കയറ്റി കൊണ്ട് പോകുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ വൈശാഖ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ്  അന്വേഷണം ആരംഭിച്ചു.
അടുത്ത ലേഖനം
ന്യൂസിലാന്റുകാര്‍ കൂട്ടത്തോടെ രാജ്യം വിടുന്നു; കാരണം ഇതാണ്