1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum covid update

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ 88 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Trivandrum
തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ 88 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300പേരില്‍ കഴിഞ്ഞ രണ്ടുദിവസമായി നടത്തിയ പരിശോധനയിലാണ് 88പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഇതോടൊപ്പം പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പത് അഗ്നി ശമന സേന ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഇന്നലെ സെക്രട്ടറിയേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നെയ്യാറ്റിന്‍കര സ്വദേശിയായ ഒരു പോലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം തിങ്കളാഴ്ചവരെ ഡ്യൂട്ടിക്കെത്തിയിരുന്നു. സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
അടുത്ത ലേഖനം
'ജാഗ്രതക്കുറവുണ്ടായി, അത് പ്രതികൾ മുതലെടുത്തു', വ്യക്തിപരമായ കാര്യങ്ങൾ എൻഐഎയോട് വെളിപ്പെടുത്തി ശിവശങ്കർ