വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി

തൃശൂര്‍| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (13:15 IST)
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ‘സി’ ബ്ളോക്കിന്റെ മേല്‍ക്കൂരക്ക് മുകളിലാണ് ഫോണ്‍ കണ്ടെത്തിയത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്ന് കഴിഞ്ഞദിവസം സിം കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ഇന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടത്. പൊലീസ് ഡോഗ്, ബോംബ് സ്ക്വാഡുകളും സൈബര്‍ സെല്ലും ചേര്‍ന്ന് രാവിലെ ആരംഭിച്ച പരിശോധന തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :