തോല്‍വിയെ കുറിച്ച് പാര്‍ട്ടി വിലയിരുത്തുമെന്ന് പി സി ചാക്കോ

കൊച്ചി| Last Modified ശനി, 17 മെയ് 2014 (15:38 IST)

തൃശൂരിലെ തോല്‍വിയെ കുറിച്ച് പാര്‍ട്ടി വിലയിരുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. ധനപാലന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ല. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കും.

കെ കരുണാകരന്‍െറ പരാജയത്തിന് ശേഷം തൃശൂര്‍ സീറ്റ് തിരിച്ചുപിടിച്ചത് താനാണെന്നും ചാക്കോ പറഞ്ഞു. തൃശൂര്‍ മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. മണ്ഡലം മാറിയത് പരാജയ കാരണമായി കരുതുന്നില്ലെന്നും ചാക്കോ വാര്‍ത്താലേഖകരോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :