പൂജാ സാധനങ്ങൾക്ക് നിലവാരമില്ല, വിഗ്രഹങ്ങൾ കേടാകുന്നുവെന്ന് സുപ്രീംകോടതിയിൽ ജസ്റ്റിസ് ജെ ശങ്കരൻ്റെ റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2023 (14:01 IST)
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ പല ക്ഷേത്രങ്ങളിലും പൂജകൾക്കായി ഉപയോഗിക്കുന്ന ചന്ദനവും ഭസ്മവും അടങ്ങുന്ന സാമഗ്രികൾക്ക് ഗുണനിലവാരമില്ലെന്ന് ജസ്റ്റിസ് കെ ടി ശങ്കരൻ സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകി. ഗുണനിലവാരമില്ലാത്ത ഈ സാധനങ്ങളുടെ ഉപയോഗം കാരണം വിഗ്രഹങ്ങൾ കേടാകുന്നതായി ഭക്തർ വിശ്വസിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ പല ക്ഷേത്രങ്ങളിലും പൂജകൾക്കായി ഉപയോഗിക്കുന്ന ചന്ദനം യഥാർഥ ചന്ദനമല്ല. തമിഴ്‌നാട്ടിൽ നിന്നും വരുന്ന ഗുണനിലവാരം കുറഞ്ഞ കൃത്രിമ ചന്ദനമാണ് ഉപയോഗിക്കുന്നത്. ഇതിനായി എന്തെല്ലാം വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.

കൃത്രിമ ചന്ദനം കൊണ്ടുള്ള പൂജകൾ വിഗ്രഹങ്ങൾ നശിക്കാൻ കാരണമാകുന്നതായി ഭക്തർ വിശ്വസിക്കുന്നതായും പ്രസാദമായി ചന്ദനം, ഭസ്മം എന്നിവ നെറ്റിയിൽ ഇടുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും റിപ്പോർട്ടിൽ പറയുന്നു. മഞ്ഞളും രാമച്ചവും ചന്ദനവും പൊടിച്ച് പ്രസാദമായി നൽകുന്ന കാര്യം ബോർഡ് ആലോചിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :