1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trans women Rishana commits suicide

അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു; പാറ്റ ഗുളിക കഴിച്ച റിഷാന ആശുപത്രിയില്‍

Trans women Rishana commits suicide
അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തിലെ ആദ്യ ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 
 
തൃശൂരിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ പ്രവീണ്‍ നാഥ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പ്രവീണ്‍ നാഥിനും ഭാര്യക്കും എതിരെ നടന്ന സൈബര്‍ ആക്രമണങ്ങളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇരുവരെയും കുറിച്ച് വന്ന അടിസ്ഥാന രഹിതമായ വാര്‍ത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കൊല്ലത്ത് ഭാര്യയുടെ മര്‍ദ്ദനമേറ്റ് ഭര്‍ത്താവ് മരിച്ചു