കൊച്ചി|
Last Modified ശനി, 10 മെയ് 2014 (12:05 IST)
എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍
ഓട്ടത്തിനിടെ വേര്‍പെട്ടു. വൈകിട്ട്
6.10ന്
ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.
സൗത്ത് സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട
പാസഞ്ചറില്‍ സാധാരണയുള്ള എന്‍ജിനു പുറമെ ഷൊര്‍ണൂരിലേക്ക് കൊണ്ടുപോകാനായി
മറ്റൊരു എഞ്ചിനും (ഡെഡ് എന്‍ജിന്‍) ഘടിപ്പിച്ചിരുന്നു. ട്രെയിന്‍ പ്ളാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെ എന്‍ജിനുകള്‍ തമ്മിലുള്ള ബന്ധം വേര്‍പെടുകയായിരുന്നു.
തുടര്‍ന്ന് എഞ്ചിന്‍ കൂട്ടിയോജിപ്പിച്ച ശേഷം
25 മിനിറ്റ് വൈകിയാണ് യാത്ര തുടര്‍ന്നത്. വേഗം കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.