കേരള എക്സ്പ്രസ്സില്‍ നിന്ന് 10 കിലോ കഞ്ചാവ് പിടിച്ചു

തിരുവനന്തപുരം| Last Modified ശനി, 18 ജൂലൈ 2015 (16:32 IST)
ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരള എക്സ്പ്രസില്‍ നിന്ന് 10 കിലോ കഞ്ചാവ് പിടിച്ചു. എന്നാല്‍ ഇതു കൊണ്ടുവന്ന ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.


തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ സി.ആര്‍.പി.എഫും റയില്‍വേ പൊലീസും സമ്യുക്തമായി നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെടുത്തത്.

സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് ആന്ധ്രാ പ്രദേശില്‍ നിന്ന് കടത്തിയതാണെന്നാണു സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :