കാസര്‍കോട്|
jibin|
Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (17:01 IST)
പിതാവിന്റെ പിന്നാലെ ഓടിയ രണ്ടര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉപ്പളയിലെ ആതിഫിന്റെ മകന്‍ സാഖിലാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
ഉച്ചസമയത്ത് വീട്ടിലെത്തിയ സാഖിലിന്റെ പിതാവ് പിന്നീട് കടപ്പുറത്തേക്ക്
മീന്‍പിടിക്കാന്‍ തിരികെ പോവുകയായിരുന്നു. ഈ സമയം പിതാവിന് പിന്നാലെ ഓടിയെത്തിയ കുട്ടിയെ ആ സമയം വന്ന മംഗലാപുരം - ചെന്നൈ എക്സ്പ്രസ് ട്രെയിന്‍ തട്ടുകയായിരുന്നു. തെറിച്ചു പോയ കുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഉമ്മ: ഖൈറുന്നിസ. സഹോദരന്‍: ഷബില്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.