തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 6 ഓഗസ്റ്റ് 2017 (13:48 IST)
മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയെന്ന കേസിൽ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാലാണ് സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചത്.
കേസില്‍ തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമത്വം നടന്നെന്നു ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നു. വിവാദമായ അഭിമുഖം റെക്കോർഡ് ചെയ്തിന്റെ സിഡി വാരിക ലേഖകൻ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. സെൻകുമാറിനെതിരായ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. ലൗ ജിഹാദ് യാഥാർഥ്യമാണെന്ന് പരാമർശത്തിന്റെ പേരിലാണ് സെൻകുമാറിനെതിരേ നടപടി. നൂറുകുട്ടികൾ ജനിക്കുന്പോൾ 42 പേർ മുസ്ലിം വിഭാഗക്കാരാണെന്ന സെൻകുമാറിന്റെ പരാമർശവും വിവാദമായി.