ഇടുക്കി|
jibin|
Last Modified ഞായര്‍, 6 ഓഗസ്റ്റ് 2017 (10:59 IST)
ഇടുക്കി ചീനിക്കുഴിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾ മരിച്ചു. ഉടുമ്പന്നൂർ ചീനിക്കുഴി കല്ലറയ്ക്കൽ ബാബു (60), ഭാര്യ ലൂസി (56) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.30നാണ് സംഭവം.
പള്ളിയിലേക്കു പോകുന്നതിനിടെ റോഡിൽ വൈദ്യുതി കമ്പി വീണു കിടക്കുന്നത് ഇരുവരും ശ്രദ്ധിച്ചില്ല. വൈദ്യുതാഘാതമേറ്റ ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലൂസിക്കും ഷോക്കേറ്റത്.
വൈദ്യുതി ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഇരുവരേയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മക്കൾ: ഫാ.ടോജിൻ കല്ലറയ്ക്കൽ(കോതമംഗലം രൂപതാംഗം), ടോണൽ(ബംഗളുരു)