കോഴിക്കോട്|
jibin|
Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (16:00 IST)
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസ് കോടതി തള്ളിയ സാഹചര്യത്തില്‍ കേസ് സിബിഐയ്ക്ക് വിടണമെന്ന് ടി.പിയുടെ ഭാര്യയും ആർഎംപി നേതാവുമായ
കെകെ രമ ആവശ്യപ്പെട്ടു. കേസിന്റെ വിശദാംശങ്ങളെ കുറിച്ച് അഭിഭാഷകനുമായി ചർച്ച ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും രമ പറഞ്ഞു.
ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. ചന്ദ്രശേഖരനെ വധിക്കാന്‍ 2009ല്‍ ഗൂഡാലോചന നടത്തി എന്നായിരുന്നു കേസ്. കോഴിക്കോട് ചോമ്പാലയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസാണ് തള്ളിയത്. ചോമ്പാല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു ഇത്. വിചാരണ കൂടാതെയാണ് കോടതി കേസ് തള്ളിയത്. അന്തരിച്ച സിപിഎം നേതാവ് സിഎച്ച് അശോകനായിരുന്നു കേസിലെ ഒന്നാം പ്രതി.