ടിപി കേസ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു - റിപ്പോര്‍ട്ട് പുറത്ത്

ടിപി കേസ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാരും നീക്കം നടത്തി: റിപ്പോര്‍ട്ട് പുറത്ത്

   tp chandrasekharan , TP case , UDF government , oommen chandy , police case , TP murder case , Ramesh chennithala , യുഡിഎഫ് , ടിപി വധക്കേസ് , കണ്ണൂർ സെൻട്രൽ ജയിൽ , ആഭ്യന്തര വകുപ്പ് , ടിപി , ടിപി വധം , പികെ കുഞ്ഞനന്ദൻ
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 23 മാര്‍ച്ച് 2017 (19:33 IST)
സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കാനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടിക വിവാദമായിരിക്കെ യുഡിഎഫ് കാലത്ത് അയച്ച ശുപാർശപ്പട്ടികയും വാര്‍ത്തകളില്‍ നിറയുന്നു.

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവു നൽകാൻ യുഡിഎഫ് സർക്കാരിന്റെ കാലത്തും നീക്കം നടന്നിരുന്നു. സിജിത്ത്, മനോജ്, റഫീഖ് എന്നിവരെ തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ടും പികെ കുഞ്ഞനന്ദൻ, കെസി രാമചന്ദ്രൻ എന്നിവരെ സൂപ്രണ്ടുമാണ് ശിക്ഷാ ഇളവിനായി ശുപാർശ ചെയ്തത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 17–02–2016, 24–02–2016 എന്നീ തീയതികളിൽ രണ്ടു സെൻട്രൽ ജയിലുകളിൽ നിന്നുമാണ് ആഭ്യന്തര വകുപ്പിനു പട്ടിക കൈമാറിയത്. ഇതില്‍ തിരുവനന്തപുരത്തുനിന്നു നൽകിയ പേരുകളിൽ സന്തോഷ് മാധവന്റേതും ഉൾപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :