ബസിന്റെ മുകളില്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിദ്യാര്‍ത്ഥികളുടെ പിറന്നാള്‍ ആഘോഷം; വാഹനം പിടിച്ചെടുത്ത് മോട്ടോർ വാഹന‌വകുപ്പ്

ബെംഗളൂരുവിലേക്കുള്ള യാത്ര മധ്യേ ആണ് ബസിനു മുകളില്‍ നിയമലംഘനം നടന്നത്.

തുമ്പി ഏബ്രഹാം| Last Modified തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (13:14 IST)
വിനോദയാത്രയ്ക്കിടെ ബസിനു മുകളില്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള അപകടകരമായ ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഡിസംബര്‍ ഒന്നിന് ബെംഗളൂരുവിലേക്കു വിനോദയാത്രപോയ സ്‌കൂള്‍ വിദ്യാര്‍ത്ഥി സംഘത്തിന്റേതായിരുന്നു ഈ അതിരുകവിഞ്ഞ ആഘോഷം. ബെംഗളൂരുവിലേക്കുള്ള യാത്ര മധ്യേ ആണ് ബസിനു മുകളില്‍ നിയമലംഘനം നടന്നത്.

കോഴിക്കോട് താമരശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ വിനോദയാത്രക്കിടെയാണ് നിയമം ലംഘിച്ച് ബസിനുമുകളില്‍ പടക്കം പൊട്ടിച്ചത്. യാത്ര പോയ കുട്ടികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിച്ചതായിരുന്നു. ബസ് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു ആഘോഷം നടന്നത്. കോഴിക്കോട്ടെ നാലു പേരുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :