റേഷന്‍കാര്‍ഡ് വിതരണം ; അച്ചടിക്കാന്‍ 100 രൂപ വേണമെന്ന് കേരള ബുക്സ് ആന്‍റ് പബ്ലിഷിംഗ് സൊസൈറ്റി

തിരുവനന്തപുരം| Sajith| Last Modified വ്യാഴം, 4 ഫെബ്രുവരി 2016 (12:53 IST)
സംസ്ഥാനത്ത് പുതുതായി വിതരണം ചെയ്യാനുള്ള കാര്‍ഡ് അച്ചടിക്കുന്നതിനു കാര്‍ഡൊന്നിനു നൂറു രൂപ വേണമെന്ന ടോമിന്‍ ജെ തച്ചങ്കരി ചെയര്‍മാനായുള്ള കേരള ബുക്സ് ആന്‍റ് പബ്ലിഷിംഗ് സൊസൈറ്റിയുടെ ആവശ്യം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തള്ളി. സൊസൈറ്റി ഇതുമായി ബന്ധപ്പെട്ട നിരക്ക് ഉള്‍പ്പെടുത്തി അയച്ച ഫയല്‍ മന്ത്രി തിരിച്ചയക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

പൊതുവിതരണ വകുപ്പിന്‍റെ നിഗമന പ്രകാരം കാര്‍ഡൊന്നിനു പരമാവധി 50 രൂപ നല്‍കേണ്ടി വരും എന്നാണു കണക്കുകൂട്ടിയത്. ഇതനുസരിച്ച് വകുപ്പ് അധികൃതര്‍ കേരള ബുക്സ് ആന്‍റ് പബ്ലിഷിംഗ് സൊസൈറ്റിയെ സമീപിച്ചപ്പോഴാണ് പുതിയ നിരക്ക് വേണമെന്ന് കാണിച്ച് 100 രൂപ വീതം ആവശ്യം ഉന്നയിച്ചത്. പുതിയ റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ തന്നെ
അച്ചടിച്ച് വിതരണം ചെയ്യണമെന്ന് തീരുമാനിച്ച് സൊസൈറ്റിയെ സമീപിച്ചപ്പോഴായിരുന്നു അവര്‍ ഇത്തരമൊരു അടവു നയം പ്രഖ്യാപിച്ചത്.

പ്രയോറിറ്റി കാര്‍ഡിനു 30 രൂപയും നോണ്‍ പ്രയോറിറ്റി കാര്‍ഡിനു 50 രൂപയും ഈടാക്കാനാണു ശ്രമമെന്ന് മന്ത്രി പറഞ്ഞതാണ് റിപ്പോര്‍ട്ട്. ഒട്ടാകെ 80 ലക്ഷം റേഷന്‍ കാര്‍ഡുകളാണു പുതുതായി അച്ചടിക്കേണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :