1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Today announcement congress candidate list

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

Congress
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വൈകുന്നേരം ആറുമണിക്ക് പ്രഖ്യാപിക്കും. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് സമിതിയിലാണ് പ്രഖ്യാപിക്കുന്നത്. യുവജനങ്ങള്‍ക്ക് പട്ടികയില്‍ വലിയ പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് കരുതുന്നത്. നേമത്തും വട്ടിയൂര്‍ക്കാവിലും ശക്തരായ സ്ഥാനാര്‍ത്ഥികളെയാകും നിര്‍ത്തുന്നത്.
 
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ അറിയിച്ചു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേമത്ത് മത്സരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് കെസി വേണുഗോപാലിന്റെ പ്രഖ്യാപനം. എഐസിസി സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് വേണുഗോപാലിന്റെ പ്രഖ്യാപനം.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസം ഡ്യൂട്ടിയുള്ള അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തി