കൊച്ചി|
JOYS JOY|
Last Updated:
ശനി, 2 ഏപ്രില്‍ 2016 (14:12 IST)
തെരഞ്ഞെടുപ്പില്‍ കയ്‌പമംഗലം സീറ്റില്‍ നിന്ന് മത്സരിക്കുന്ന ടി എന്‍ പ്രതാപനെതിരെ യുവനേതാവ് ഡീന്‍ കുര്യാക്കോസ്. പ്രതാപന്റെ ആദര്‍ശ പൊയ്‌മുഖം അഴിഞ്ഞുവീണെന്ന് ആരോപണം ഉന്നയിച്ച ഡീന്‍ സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ച കെ എസ് യു നേതാവിന്റെ സീറ്റാണ് പ്രതാപന്‍ തട്ടിയെടുത്തതെന്നും പറഞ്ഞു. ആദര്‍ശമുണ്ടായിരുന്നെങ്കില്‍ ഈ യുവാവിന് സീറ്റ് നല്കണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്കുന്നതിനു വേണ്ടി താന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്നായിരുന്നു പ്രതാപന്റെ വാദം. ഇത് വ്യക്തമാക്കി കെ പി സി സിക്ക് കത്തു നല്കുകയും ചെയ്തു.
എന്നാല്‍, പ്രതാപന് കയ്‌പമംഗലം സീറ്റ് നല്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നു. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ രാഹുല്‍ ഗാന്ധി നിര്‍ബന്ധിച്ചിട്ടാണ് താന്‍ മത്സരിക്കുന്നതെന്ന് പ്രതാപന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, കയ്‌പമംഗലം സീറ്റ് പ്രതാപന്‍ ചോദിച്ചു വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. സീറ്റ് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പ്രതാപന്‍ കത്ത് അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്ച മുമ്പായിരുന്നു മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പ്രതാപന്‍ കെ പി സി സിക്ക് കത്തു നല്കിയത്. നാലു തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പറയാന്‍ സുധീരന് കരുത്തായതും പ്രതാപന്റെ കത്തായിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം