ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു; ടി എന്‍ പ്രതാപന്‍ കയ്‌പമംഗലത്ത് മത്സരിക്കും

ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു; ടി എന്‍ പ്രതാപന്‍ കയ്‌പമംഗലത്ത് മത്സരിക്കും

ന്യൂ‍ഡല്‍ഹി| JOYS JOY| Last Modified ശനി, 2 ഏപ്രില്‍ 2016 (08:15 IST)
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പ്രഖ്യാപിച്ച ടി എന്‍ പ്രതാപന്‍ മത്സരിക്കും. സിറ്റിങ് സീറ്റായ കൊടുങ്ങല്ലൂരിന് പകരം കയ്‌പമംഗലം മണ്ഡലത്തിലാണ് പ്രതാപന്‍ ഇത്തവണ മത്സരിക്കുക. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഹൈക്കമാന്‍ഡും നിര്‍ബന്ധിച്ചതിനാലാണ് മത്സരിക്കുന്നതെന്ന് പ്രതാപന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

സീറ്റുകള്‍ സംബന്ധിച്ച് നിലവിലെ തര്‍ക്കം യു ഡി എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്ന് പറഞ്ഞ പ്രതാപന്‍ ഗ്രൂപ്പുകളേക്കാള്‍ വലുതാണ് പാര്‍ട്ടിയെന്നും പറഞ്ഞു.

അതേസമയം, ആര്യാടന്‍റെ നിലമ്പൂർ മണ്ഡലം മകൻ ആര്യാടൻ ഷൗക്കത്തിനു നല്കും. തേറമ്പിൽ രാമകൃഷ്ണനും സീറ്റില്ല.
അടൂർ പ്രകാശ്‌, കെ സി ജോസഫ്, കെ ബാബു എന്നിവർ ഒഴികെ മറ്റു മന്ത്രിമാരെല്ലാം സിറ്റിങ്ങ് സീറ്റുകളിൽ ജനവിധി തേടും. കെ.മുരളീധരൻ സിറ്റിങ്ങ് സീറ്റായ വട്ടിയൂർക്കാവിലും പത്മജ വേണുഗോപാല്‍ തൃശൂരും മത്സരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :