വാഗാ സ്‌ഫോടനത്തിന്റെ ആസൂത്രകനെ വെടിവെച്ച് കൊന്നു

ഇസ്ലാമാബാദ്| jibin| Last Modified ശനി, 10 ജനുവരി 2015 (16:36 IST)
വാഗാ സ്‌ഫോടനം ആസൂത്രണം ചെയ്യപ്പെട്ടയാളെന്ന് കരുതപ്പെടുന്ന അസദുള്ളയെ പൊലീസ് വെടിവെച്ചു കൊന്നു. ലാഹോറിലെ ഒരു വീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്ന അസദുള്ളയേയും രണ്ട് കൂട്ടാളികളുമാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ടെഹ്‌രീക്ക് ഇ താലിബാന്‍ നേതാവാണെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാഹോറിലെ ബര്‍ക്കി റോഡിലെ ഒരു വീട്ടില്‍ ഒളിച്ച് താമസിക്കുകയാണെന്ന
രഹസ്യവിവരം ലഭിച്ചതിനെ്‌റ അടിസ്ഥാനത്തിലാണ് പൊലീസ് വീട് വളഞ്ഞത്. വീടിന് സമീപത്ത് പൊലീസ് എത്തിയ നിമിഷം തന്നെ അസദുള്ളയെയും രണ്ട് കൂട്ടാളികളും വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് തിരിച്ചടിച്ചതോടെയാണ് മൂവരും കൊല്ലപ്പെട്ടത്.

അസദുള്ളയും സംഘവും ഒളിച്ച് താമസിക്കുന്ന വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഖകളും തോക്കുകളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം നവംബര്‍ 2നാണ് ഇന്ത്യ-പാക്ക് അതിര്‍ത്തിയ്ക്ക് സമീപം വാഗയില്‍ ചാവേര്‍ ബോംബാക്രമണത്തിലൂടെ 60 പേര്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതിയാണ് അസദുള്ള.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :