Thrissur News: 25 മുതല്‍ മഴയ്ക്കു സാധ്യത, പീച്ചി ഡാം തുറക്കും

നിലവില്‍ ഡാമിലെ ജലനിരപ്പ് +77.80 മീറ്ററാണ്

Peechi Dam, Thrissur News, Peechi Dam Shutters Open, Kerala Weather, പീച്ചി ഡാം നാളെ തുറക്കും, പീച്ചി ഡാമിലെ ജലനിരപ്പ്, പീച്ചി വാര്‍ത്തകള്‍, തൃശൂര്‍ വാര്‍ത്തകള്‍
Peechi Dam
രേണുക വേണു| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (16:15 IST)

കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി പീച്ചി ഡാമില്‍ നിന്നും സെപ്റ്റംബര്‍ 24ന് രാവിലെ ഒന്‍പത് മുതല്‍ കെ.എസ്.ഇ.ബി.യുടെ ചെറുകിട വൈദ്യുതി ഉത്പാദന നിലയം/റിവര്‍ സ്ലൂയിസ് വഴി വെള്ളം തുറന്നുവിടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

നിലവില്‍ ഡാമിലെ ജലനിരപ്പ് +77.80 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി +79.25 മീറ്ററാണ്. മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലെ അളവില്‍ നിന്ന് പരമാവധി 20 സെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍, പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

ഗംഗാതട പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇതു ദുര്‍ബലമാകാന്‍ സാധ്യത. സെപ്റ്റംബര്‍ 25 നു മധ്യ കിഴക്കന്‍ - വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു പുതിയ ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത. സെപ്റ്റംബര്‍ 26 ഓടെ വടക്കന്‍ ആന്ധ്രാ - തെക്കന്‍ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച് സെപ്റ്റംബര്‍
27 ഓടെ വടക്കന്‍ ആന്ധ്രാ - തെക്കന്‍ ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബര്‍ 25, 26, 27 തിയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :