Thrissur Pooram Holiday: തൃശൂര്‍ പൂരം: പ്രാദേശിക അവധി പ്രഖ്യാപിച്ചു

അതേസമയം തൃശൂര്‍ പൂരത്തോടനുബന്ധിച്ച് കോര്‍പറേഷന്‍ പരിധിയില്‍ 36 മണിക്കൂര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്

രേണുക വേണു| Last Modified ബുധന്‍, 17 ഏപ്രില്‍ 2024 (08:27 IST)

Holiday: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലേക്കു നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

അതേസമയം തൃശൂര്‍ പൂരത്തോടനുബന്ധിച്ച് കോര്‍പറേഷന്‍ പരിധിയില്‍ 36 മണിക്കൂര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20 ന് ഉച്ചയ്ക്കു രണ്ട് വരെ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പ്പന ശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവയും പൂര്‍ണമായി അടച്ചിടും. ഈ സമയത്ത് മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന പൂര്‍ണമായി നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :